Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spiritual Vision

Thrissur

വി​ശു​ദ്ധ ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള​യു​ടെ ആ​ത്മീ​യ​ദ​ർ​ശ​നം സ​മൂ​ഹ​ത്തി​ന് ഇ​ന്നും വ​ഴി​കാട്ടി: മാ​ർ ക​ണ്ണൂ​ക്കാ​ട​ൻ

ചാ​ല​ക്കു​ടി: വി​ശു​ദ്ധ ഇ​ഗ്‌​നേ​ഷ്യ​സ് ല​യോ​ള​യു​ടെ ആ​ത്മീ​യ​ദ​ര്‍​ശ​നം ഇ​ന്നും സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും വ​ഴി​കാ​ട്ടി​യാ​ണെ​ന്നും പ്രാ​ര്‍​ഥ​ന​യും ആ​ത്മീ​യ​ചൈ​ത​ന്യ​വും സേ​വ​ന​മ​നോ​ഭാ​വ​വും എ​ക്കാ​ല​ത്തും ക്രൈ​സ്ത​വ​ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ശി​ല​ക​ളാ​ണെ​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത സി​എ​ല്‍​സി ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ഗ്‌​നേ​ഷ്യ​ന്‍ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നംചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. വി​ശ്വാ​സ​ജീ​വി​തം അ​നേ​കം വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ല്‍ ദൈ​വ​ഹി​തം തി​രി​ച്ച​റി​ഞ്ഞ് അ​ത​നു​സ​രി​ച്ച് ജീ​വി​ക്കാ​നു​ള്ള ആ​ത്മീ​യ പ​ക്വ​ത ഓ​രോവി​ശ്വാ​സി​യും ആ​ര്‍​ജി​ക്കേ​ണ്ട​തു​ണ്ട്.

പ്രാ​ര്‍​ഥ​ന​യും പ്ര​വ​ര്‍​ത്ത​ന​വും സ​മ​ന്വ​യി​പ്പി​ച്ച ജീ​വി​ത​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ല്‍ പ്ര​ത്യാ​ശ​യും സ്‌​നേ​ഹ​വും പ​ക​രാ​ന്‍ സി​എ​ല്‍​സി അം​ഗ​ങ്ങ​ള്‍ പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും വി​ശു​ദ്ധ ഇ​ഗ്‌​നേ​ഷ്യ​സി​ന്‍റെ ആ​ത്മീ​യ പൈ​തൃ​കം പു​തി​യ ത​ല​മു​റ​യ്ക്കു കൈ​മാ​റു​ക​യും സ​ഭ​യു​ടെ ന​വീ​ക​ര​ണ​ത്തി​ലും സാ​മൂ​ഹി​ക ന​ന്മ​യ്ക്കു​മാ​യി കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യും ചെ​യ്യേ​ണ്ട​തു കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഷി ക​ല്ലേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ല​ക്കു​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് പാ​ത്താ​ട​ന്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത സി​എ​ല്‍​സി പ്ര​സി​ഡ​ന്‍റ്് മെ​ല്‍​ബി​ന്‍ ഫ്രാ​ന്‍​സി​സ്, ചാ​ല​ക്കു​ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഫെ​മി​ഷ് ഫ്രാ​ന്‍​സി​സ്, രൂ​പ​ത ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി ഫ്ലോ​റി​പ്‌​സ് തോ​മ​സ്, ട്ര​സ്റ്റി തോ​മ​സ് പ​റ​നി​ലം, രൂ​പ​ത ഓ​ര്‍​ഗ​നൈ​സ​ര്‍ ആ​ന്‍റ​ണി റെ​ജി​ന്‍, ചാ​ല​ക്കു​ടി ഫൊ​റോ​ന സി​എ​ല്‍​സി അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​ന്‍റോ പൊ​ഴോ​ ലി​പ്പ​റ​മ്പി​ല്‍, ദേ​ശീ​യ സി​എ​ല്‍​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷോ​ബി കെ. ​പോ​ള്‍, സം​സ്ഥാ​ന സോ​ണ​ല്‍ ഓ​ര്‍​ഗ​നൈ​സ​ര്‍ ബി​ബി​ന്‍ പോ​ള്‍, രൂ​പ​ത സെ​ക്ര​ട്ട​റി ഗോ​ഡ്‌​വി​ന്‍ വ​ര്‍​ഗീ​സ്, ട്ര​ഷ​റ​ര്‍ അ​ല​ന്‍ ഡെ​ന്നി, ഇ​ട​വ​ക സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് ജീ​ജോ എ​ന്നി​വ​ർ പ്ര​സം​ ഗി​ച്ചു.

Latest News

Corehub Up